Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Third Round

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ്:നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്,ഇ​​​​ഗ ഷാ​​​​ങ്ടെ​​​​ക് മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ

മെ​​​​ൽ​​​​ബ​​​​ണ്‍: ഹാ​​​​ട്രി​​​​ക് കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യി കു​​​​തി​​​​പ്പ് തു​​​​ട​​​​ർ​​​​ന്ന് യാ​​​​നി​​​​ക് സി​​​​ന്ന​​​​ർ, ച​​​​രി​​​​ത്രം കു​​​​റി​​​​ക്കാ​​​​ൻ നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, കി​​​​രീ​​​​ട മോ​​​​ഹ​​​​വു​​​​മാ​​​​യി ഇ​​​​ഗ ഷാ​​​​ങ്ടെ​​​​ക്... ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് പു​​രു​​ഷ-​​വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മു​​ന്പ​​ന്മാ​​ർ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. 21-ാം സീ​​​​ഡ് ഡെ​​​​നി​​​​സ് ഷ​​​​പോ​​​​വ​​ലോ​​​​യും 31-ാം സീ​​​​ഡ് സ്റ്റെ​​​​ഫ​​​​നോ​​​​സ് സി​​​​റ്റ്സി​​​​പാ​​​​സും പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പു​​​​റ​​​​ത്താ​​​​യി.

സി​​​​ന്പി​​​​ൾ സി​​​​ന്ന​​​​ർ

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ലും സി​​​​ന്ന​​​​റി​​​​ന് സിന്പി​​​​ൾ ജം​​യം. ജ​​​​യിം​​​​സ് ഡ​​​ക്‌​‌​​വ​​​ര്‍ത്തി​​​​നെ നേ​​​​രി​​​​ട്ടു​​​​ള്ള സെ​​​​റ്റു​​​​ക​​​​ൾ​​​​ക്ക് (6-1, 6-4, 6-2) കീ​​​​ഴ​​​​ട​​​​ക്കി മൂ​​​​ന്നാം റൗ​​​​ണ്ട് പ്ര​​​​വേ​​​​ശ​​​​നം. ച​​​​രി​​​​ത്രം കു​​​​റി​​​​ക്കാ​​​​ൻ ഒ​​​​രു ക​​​​പ്പ് ദൂ​​​​ര​​​​മു​​​​ള്ള ജോ​​​​ക്കോ​​​​വി​​​​ച്ച് അ​​​​നാ​​​​യാ​​​​സം മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ ക​​​​ട​​​​ന്നു. ഫ്രാ​​​​ൻ​​​​സെ​​​​സ്കോ മ​​​​യ്സ്ട്രെ​​​​ല്ലി​​​​യെ 6-3, 6-2, 6-2 സ്കോ​​​​റി​​​​നാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ലോ​​​​റ​​​​ൻ​​​​സോ മു​​​​സെ​​​​സ​​​​റ്റി 6-3, 6-3, 6-4 സ്കോ​​​​റി​​​​ന് ലോ​​​​റ​​​​ൻ​​​​സോ സൊ​​​​നെ​​​​ഗോ​​​​യെ​​​​യും ബെ​​​​ൻ ഷെ​​​​ൽ​​​​ട്ട​​​​ണ്‍ 6-3, 6-2, 6-2 സ്കോ​​​​റി​​​​ന് ഡേ​​​​ൻ സ്വീ​​​​നി​​​​യെ​​​​യും ടെ​​​യ്‌​‌​​ല​​​ര്‍ ഫ്രി​​​​റ്റ്സ് 6-1, 6-4, 7-6 സ്കോ​​​​റി​​​​ന് വി​​​​റ്റ് കോ​​​​പ്രി​​​​വ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ഗ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ

ലോ​​​​ക ര​​​​ണ്ടാം ന​​​​ന്പ​​​​ർ വ​​​​നി​​​​താ താ​​​​രം ഇ​​​​ഗ ഷ്യാ​​ങ്ടെ​​​​ക് ക​​​​രു​​​​ത്താ​​​​ടെ മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ. മാ​​​​രി ബൗ​​​​സ്കോ​​​​വ​​​​യെ 6-2, 6-3 സ്കോ​​​​റി​​​​ന് നി​​​​ഷ്പ്ര​​​​യാ​​​​സം കീ​​​​ഴ​​​​ട​​​​ക്കി. അ​​​​മാ​​​​ൻ​​​​ണ്ട അ​​​​നി​​​​സി​​​​മോ​​​​വ 6-1, 6-4ന് ​​​​ക​​​​റ്റേ​​​​റി​​​​ന സി​​​​നി​​​​കോ​​​​വ​​​​യെ​​​​യും ജ​​​​സീ​​​​ക്ക പെ​​​​ഗു​​​​ല 6-0, 6-2ന് ​​​​മ​​​​കാ​​​​ർ​​​​ട്നീ കെ​​​​സ്‌ലറി​​​​നെ​​​​യും നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​​​ൻ മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സ് 6-1, 7-5ന് ​​ആ​​​​ഷ്‌​​ലി​​​​ൻ ക്രൂ​​​​ഗ​​​​റെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട​​​​ത്തി മൂ​​​​ന്നാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു.
പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ എ​​​​ൻ. ശ്രീ​​​​റാം ബാ​​​​ലാ​​​​ജി​​​​യും നീ​​​​ൽ ഒ​​​​ബ​​​​ർ​​​​ലെ​​​​യ്‌​​റ്റ​​​​ന​​​​റു​​​​മ​​​​ട​​​​ങ്ങു​​​​ന്ന സ​​​​ഖ്യം ജോ​​​​ർ​​​​ദാ​​​​ൻ തോം​​​​പ്സ​​​​ണ്‍, പി​​​​രെ ഹൂ​​​​ഗ്സ് ഹെ​​​​ർ​​​​ബ​​​​ർ​​​​ട്ട് കൂ​​ട്ടു​​കെ​​ട്ടി​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി ര​​​​ണ്ടാം റൗ​​​​ണ്ടി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചു. സ്കോ​​​​ർ: 7-6, 3-6, 7-6.

Latest News

Corehub Up